ടാന്‍സാനിയ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ തിളങ്ങി ഈ.മ.യൗ

0
246

ടാന്‍സാനിയ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഈ.മ.യൗ-വിന് മൂന്ന് പുരസ്‌കാരം. വേള്‍ഡ് സിനിമ കാറ്റഗറിയിലാണ് ഈ.മ.യൗവിന് പുരസ്‌കാരം. മികച്ച നടന്‍, തിരക്കഥ, സംവിധാനം എന്നീ കാറ്റഗറിയിലാണ് ചിത്രത്തിന് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.

പത്മാവതിയിലെ അഭിനയത്തിന് രണ്‍വീറും, ഈ.മ.യൗ-വിലെ അഭിനയത്തിന് ചെമ്പന്‍ വിനോദ് ജോസും മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു. മികച്ച സംവിധായകനുള്ള പുരസ്‌കാരം ലിജോ ജോസ് പെല്ലിശ്ശേരിയും തിരക്കഥയ്ക്കുള്ള അവാര്‍ഡ് പി എഫ് മാത്യൂസും കരസ്ഥമാക്കി. ഇറാനിയന്‍ ചിത്രമായ ഗോള്‍നെസയ്ക്ക് ഒപ്പമാണ് രണ്ട് പേരും ഈ പുരസ്‌കാരം പങ്കിട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നിരവധി പുരസ്‌കാരങ്ങളാണ് ഈ ചിത്രം നേടിയത്. ഗോവയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയില്‍ മികച്ച ചിത്രത്തിനുള്ള രജത മയൂരം ഈ ചിത്രത്തിന് ആയിരുന്നു. ചിത്രത്തിലെ നായകനായി വേഷമിട്ട ചെമ്പന്‍ വിനോദാണ് മികച്ച നടനുള്ള പുരസ്‌കാരം നേടിയത്. ചിത്രത്തിന്റെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകനുള്ള പുരസ്‌കാരവും നേടിയിരുന്നു.

https://www.sziff.co.tz/all_films_2019

LEAVE A REPLY

Please enter your comment!
Please enter your name here