തിരുവന്തപുരം: ദുല്‍ക്കര്‍ സല്‍മാന്റെ ആദ്യ ചിത്രമായ ‘സെക്കന്റ് ഷോ’യിലൂടെ അഭിനയ രംഗത്തെത്തിയ ഗൗതമി നായര്‍ സംവിധാന രംഗത്തിലേക്ക് ചുവടുമാറുന്നു. സണ്ണി വെയ്ന്‍, അനൂപ് മേനോന്‍, ദുര്‍ഗ കൃഷ്ണ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ഷൂട്ട് ഇന്ന് തിരുവന്തപുരത്ത് ആരംഭിച്ചു.
അരവിന്ദ്, ഡാനിയേല്‍ സായൂജ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ലാല്‍ ജോസ് സംവിധാനം ചെയ്ത ‘ഡയമണ്ട് നെക്ലേസ്’ ആയിരുന്നു ഗൗതമിയുടെ രണ്ടാമത്തെ ചിത്രം. ദുബായിലെ ഒരു ആശുപത്രിയില്‍ ജോലി ചെയ്യുന്ന തമിഴ്‌നാട്ടുകാരി നേഴ്‌സ് ആയിരുന്നു ഗൗതമി ചിത്രത്തില്‍.