‘നന്ദി സത്യന്‍ അങ്കിള്‍, എന്റെ അച്ഛനിലെ ഏറ്റവും മികച്ച അഭിനയം ഒരിക്കല്‍കൂടി പുറത്തുകൊണ്ടുവന്നതിന്’ : വിനീത് ശ്രീനിവാസന്‍

0
385

തീയറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ ‘ഞാന്‍ പ്രകാശന്‍’ എന്ന ചിത്രം മുന്നേറുമ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാവുകയാണ് വിനീത് ശ്രീനിവാസന്റെ ഒരു ഫെയ്സ്ബുക്ക് പോസ്റ്റ്. 16 വര്‍ഷങ്ങള്‍ക്ക് ശേഷം സത്യന്‍ അന്തിക്കാട്- ശീനിവാസന്‍ കൂട്ടുകെട്ടില്‍ വിരിയുന്ന ചിത്രമാണ് ‘ഞാന്‍ പ്രകാശന്‍’. അച്ഛന്റെ മടങ്ങിവരവില്‍ സത്യന്‍ അന്തിക്കാടിന് നന്ദി കുറിച്ചുകൊണ്ടാണ് വിനീത് ശ്രനീവാസന്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടത്.

‘നന്ദി സത്യന്‍ അങ്കിള്‍, എന്റെ അച്ഛനിലെ ഏറ്റവും മികച്ച അഭിനയം ഒരിക്കല്‍കൂടി പുറത്തുകൊണ്ടുവന്നതിന്’ എന്നാണ് വിനീത് കുറിച്ചത്’. സത്യന്‍ അന്തിക്കാടിനോടൊപ്പമുള്ള ശ്രീനിവാസന്റെ മനോഹരമായൊരു ചിത്രവും പങ്കുവെച്ചുകൊണ്ടാണ് വിനീത് ശ്രീനിവാസന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ചിത്രം ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് താരം നന്ദിയും കുറിച്ചു.

ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തിയപ്പോള്‍ മുതല്‍ക്കെ പ്രേക്ഷകര്‍ ശ്രദ്ധിച്ചു തുടങ്ങിയതാണ് ‘ഞാന്‍ പ്രകാശന്‍‘ എന്ന ചിത്രത്തെ. മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘ചിത്രമാണ് ഞാന്‍ പ്രകാശന്‍’. മലയാള സിനിമയ്ക്ക് നിരവധി ഹിറ്റുകള്‍ സമ്മാനിച്ച സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ വിരിഞ്ഞ ചിത്രത്തിന് തീയറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നതും.

‘ഒരു ഇന്ത്യന്‍ പ്രണയ കഥ’ എന്ന ചിത്രത്തിന് ശേഷം ഫഹദും സത്യനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ‘ലവ് 27×7’, ‘അരവിന്ദന്റെ അതിഥികള്‍’ എന്നീ ചിത്രങ്ങളിലൂടെ മലയാളിക്ക് സുപരിചിതയായ നിഖില വിമല്‍ ആണ് നായിക.

[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]

LEAVE A REPLY

Please enter your comment!
Please enter your name here