അഴിയാമൈ

0
526

നിധിന്‍ വി. എന്‍.

രഞ്ജിത്ത് കൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് അഴിയാമൈ. തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസത്തെ സംഭവങ്ങളാണ് ചിത്രത്തിന് ആധാരം. ചെല്ലദുരെ എന്ന വൃദ്ധ കര്‍ഷകന്‍ തിരഞ്ഞെടുപ്പ് ദിവസം തന്റെ ജോലിയെല്ലാം തീര്‍ത്ത് വോട്ട് രേഖപ്പെടുത്താന്‍ പോകുന്നു. വോട്ട് ചെയ്തിറങ്ങുമ്പോള്‍ തന്റെ ഭാര്യ വോട്ട് ചെയ്ത് പോയോ എന്നയാള്‍ ചോദിക്കുന്നു. പോയെന്ന് ഓഫീസര്‍ പറയുന്നു. അതിന് ചെല്ലദുരെ പറയുന്ന മറുപടിയും അദ്ദേഹത്തിന്റെ മടക്കവും കാട്ടികൊണ്ട് ചിത്രം അവസാനിപ്പിക്കുന്നു. ഭാര്യയോടുള്ള സ്‌നേഹമാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍. എന്നാല്‍ നമ്മെ ആകര്‍ഷിക്കുന്നത് മറ്റൊന്നാണ്. അതുതന്നെയാണ് ഈ ചിത്രത്തിന്റെ പ്രത്യേകതയും.

സരുണ്‍ പി ജെയിംസ് പകര്‍ത്തിയ ദൃശങ്ങള്‍ ചിത്രത്തിന്റെ മികവാണ്. ശ്രീരാജ് കുമാറാണ് എഡിറ്റിംഗ്. തിരക്കഥ അരുണ്‍ കുമാര്‍. ആറര മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം മികച്ച കാഴ്ചയാണ് ഒരുക്കുന്നത്. എന്നാല്‍ കാഴ്ചക്കാരുടെ എണ്ണം ശുഷ്‌കമാണ്. അപ്‌ലോഡ്  ചെയ്ത ചിത്രം മറ്റാരോ ഡൗണ്‍ലോഡ് ചെയ്ത് ടൈറ്റില്‍ ട്രിം ചെയ്ത് വീണ്ടും അപ്‌ലോഡ് ചെയ്തു. അതിനാകട്ടെ 3,00,000 വ്യൂസ് എത്തി. സിനിമ മോഷ്ടിക്കപ്പെട്ട സംവിധായകന്റെ കഥകൂടിയാണ് അഴിയാമൈ.

[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]

LEAVE A REPLY

Please enter your comment!
Please enter your name here