കാലിക്കറ്റ് പ്രസ് ക്ലബ്ബിൽ ചലച്ചിത്രമേള

0
490

കോഴിക്കോട്: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ അമ്പത്തഞ്ചാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി അതിജീവനം എന്ന പ്രമേയത്തില്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബ് ചലച്ചിത്രമേള സംഘടിപ്പിക്കുന്നു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഫിലിം സൊസൈറ്റിയാണ് അഞ്ച് ദിവസത്തെ മേള സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ 29ന് ആരംഭിക്കുന്ന മേള നവംബര്‍ മൂന്നിന് സമാപിക്കും. പ്രസ് ക്ലബ്ബ് ഹാളിലാണ് പ്രദര്‍ശനം. ഉച്ചക്ക് രണ്ട് മുതല്‍ രാത്രി 7.30 വരെ മൂന്ന് പ്രദര്‍ശനങ്ങളാണ് ഒരു ദിവസം നടത്തുക. പ്രവേശനം സൗജന്യം.

അപ്രതീക്ഷിത പ്രകൃതിദുരന്തങ്ങളെ, പ്രതിസന്ധികളെ സമൂഹം അതിജീവിച്ചത് പ്രമേയമാക്കിയുള്ള ലോകസിനിമകളാണ് ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുക.
പ്രസ് ക്ലബ്ബില്‍ ചേര്‍ന്ന സംഘാടക സമിതി യോഗത്തില്‍ ചലച്ചിത്രമേള കമ്മിറ്റി വര്‍ക്കിംഗ് ചെയര്‍മാന്‍ പി പ്രേംചന്ദ് അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് കെ പ്രേമനാഥ്, സെക്രട്ടറി പി വിപുല്‍നാഥ്, നവീന സുഭാഷ് (ചലച്ചിത്രഅക്കാദമി), മധുസൂധനന്‍ കര്‍ത്ത, പി വി കുട്ടന്‍, ഇപി മുഹമ്മദ്, പ്രദീപ് ഉഷസ്, അഞ്ജന ശശി, എസ് വിനേഷ് കുമാര്‍, സുധീപ് തെക്കേപ്പാട്ട് സംബന്ധിച്ചു. ചലച്ചിത്രമേള കണ്‍വീനര്‍ എ വി ഫര്‍ദിസ് സ്വാഗതവും, ജോ.കണ്‍വീനര്‍ എ പി സജിഷ നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here