നിധിന്‍ വി.എന്‍.
ഓമന തിങ്കള്‍ കിടാവോ എന്ന താരാട്ടുപാട്ട് കേട്ടുറങ്ങാത്തവര്‍ വിരളമായിരിക്കും. അത്രമേല്‍ നമ്മുടെ ബാല്യത്തില്‍ നിറഞ്ഞു നിന്ന അമ്മസ്നേഹമാണ് ആ ഗാനം. ടിറ്റോ പി. തങ്കച്ചന്‍ രചിച്ച് സംവിധാനം ചെയ്ത ഓമന തിങ്കള്‍ കിടാവോ എന്ന ഷോര്‍ട്ട് ഫിലിം മാതൃത്വത്തെ കുറിച്ചാണ് പറയുന്നത്. ഓര്‍മകളിലേക്കും, യാത്രകളിലേക്കും ഒക്കെയായി അനുഭവസഞ്ചാരത്തിലൂടെ അതൊരു നല്ല ദൃശ്യാനുഭവമാകുന്നു. വൃദ്ധസദനത്തില്‍ നിന്നും പുറത്ത് ചാടുന്ന അമ്മുക്കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. അവരുടെ യാത്ര, കണ്ടുമുട്ടുന്ന ആളുകള്‍, അവരുടെ ജീവിതം, അവര്‍ കൈമാറുന്ന വാക്കുകള്‍. കവിതപോലെ ഒഴുകുന്ന ചിത്രം. സിനിമയുടെ ക്യാമറയും എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നത് അജ്മല്‍ സാബുവാണ്. സംവിധായകന്‍ കൂടിയായ ടിറ്റോ പി. തങ്കച്ചന്റെ വരികള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് ജോയില്‍ ജോണ്‍സാണ്. ആനന്ദ് ശങ്കരിന്റെയാണ് ആര്‍ട്ട്. റാബിന്‍ രഞ്ജി നിര്‍മിച്ചിരിക്കുന്ന ചിത്രം ഓരോരുത്തരും കാണേണ്ടതാണ്. അഭിനേതാക്കളുടെ പ്രകടന മികവ് എടുത്ത് പറയേണ്ടതാണ്…