വൈശാഖന്റെ സൈലൻസർ സിനിമയാകുന്നു

0
712

“സൈലൻസർ” സിനിമയാകുന്നു. പ്രസിദ്ധീകരിച്ച കാലത്തു തന്നെ ഏറെ ജനശ്രദ്ധയാകർഷിച്ച വൈശാഖന്റെ  ചെറുകഥ “സൈലൻസർ” സിനിമയാകുന്നു. വാർദ്ധക്യത്തിന്റേയും പുതിയ ജീവിത സാഹചര്യങ്ങളുടേയും ഫലമായി ഒറ്റപ്പെട്ടു പോകുന്ന വ്യക്തികൾ നമുക്ക് ചുറ്റിലുമുണ്ട്. കഥയിലെ നായകനായ ഈനാശു അത്തരം ഒരു വ്യക്തിയാണെങ്കിലും ഒരു മോട്ടോർ സൈക്കിളുമായി ജൈവ ബന്ധം സ്ഥാപിച്ച് അതിജീവനത്തിന്റെ പുതിയ കഥ എഴുതുകയാണയാൾ. ഓർമ്മകളുടേയും സ്വപ്നങ്ങളുടേയും ലോകം. പുതിയ ലോകം ചമയ്ക്കുന്ന ഈനാശുവിന്റേയും ചുറ്റുമുള്ളവരുടേയും ഈ ഇതിഹാസം തൃശ്ശൂരിന്റെ പ്രാദേശിക മൊഴിയിലാണ് എഴുതപ്പെട്ടതെങ്കിലും ലോകത്തിന്റെ ഏത് കോണിലും പ്രസക്തമാണ്. ഈ കഥയുടെ ചലച്ചിത്രാവിഷ്ക്കാരം ദേശീയ അവാർഡു ജേതാവായ പ്രിയനന്ദനൻ “സൈലൻസർ” എന്ന പേരിൽ തന്നെ ഒരുക്കുകയാണ്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബേനസീർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം തൃശൂർ അമല കൃഷ്ണ വില്ലേജിൽവെച്ച് സെപ്റ്റംബര്‍ 15-ന് ശനിയാഴ്ച രാവിലെ 8.30-ന്‌ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ എന്നിവർ ചേർന്ന് നിർവ്വഹിക്കുന്നു.

ലാൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ സിനിമയിൽ ഇർഷാദ്, മീര വാസുദേവ്, രാമു, ബിനോയ് നമ്പാല, ജയരാജ് വാര്യർ, സ്നേഹ ദിവാകരൻ തുടങ്ങി നിരവധി പേർ അഭിനയിക്കുന്നു. ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് പി. എൻ. ഗോപികൃഷ്ണനാണ്. ഛായഗ്രഹണം നിര്‍വഹിക്കുന്നത് അശ്വഘോഷൻ ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here