ഡോ ബിജു എന്ന ബിജുകുമാര്‍ ദാമോദരന്റെ ആദ്യ ഇംഗ്ലീഷ് ഭാഷാചിത്രം പെയിന്റിംഗ് ലൈഫിന്റെ ആദ്യ പ്രദര്‍ശനം നാൽപ്പത്തി രണ്ടാമത് മോണ്ട്രിയൽ ചലച്ചിത്ര മേളയിൽ. ലോകത്തെ ഏറ്റവും പ്രശസ്തമായ ആദ്യ 15 ചലച്ചിത്ര മേളകളിൽ ഒന്നായ മോണ്ട്രിയൽ മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ഡോ ബിജുവിന്റെ നാലാമത്തെ ചിത്രമാണ് പെയിന്റിംഗ് ലൈഫ്. പ്രകാശ് ബാരയും, അഞ്ജലി താപയുമാണ് പെയിന്റിംഗ് ലൈഫിലെ പ്രധാന താരങ്ങള്‍. ഉഷാദേവി ബി. എസ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ എം. ജി രാധാകൃഷ്ണന്റെതാണ്.