പിണറായി എകെജി മെമ്മോറിയല്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ കുറുസോവ ഫിലിം ക്ലബിന്റെ നേതൃത്വത്തില്‍ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. ജൂലൈ 28ന് രാവിലെ 9മണിയ്ക്കാണ് ഫെസ്റ്റ് ആരംഭിക്കുക. പെരളശ്ശേരി എകെജി സ്മാരക ഹയര്‍സെക്കന്ററി സ്‌കൂള്‍, പിണറായി ജനമൈത്രി പോലീസ് എന്നിവര്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. കൈരളി, ശ്രീ, കലാഭവന്‍, നിള, നിശാഗന്ധി, അജന്ത എന്നിങ്ങനെ പേരിട്ടിട്ടുള്ള ക്ലാസ് മുറികളില്‍ വെച്ചാണ് പ്രദര്‍ശനം നടത്തുന്നത്.