‘വാരിക്കുഴിയിലെ കൊലപാതകം’ വരുന്നു, 27 വര്‍ഷങ്ങള്‍ക്ക് ശേഷം

0
564

‘നമ്പര്‍ 20 മദ്രാസ് മെയില്‍’ എന്ന ചിത്രത്തില്‍ മണിയന്‍പിള്ള രാജു അഭിനയിച്ച ഹിച്ച്‌ക്കോക്ക് കഞ്ഞിക്കുഴി എന്ന കഥാപാത്രം മമ്മൂട്ടിയോട് പറയുന്ന ഡിക്ടറ്റീവ് നോവല്‍ ഓര്‍മ്മയുണ്ടോ ?  ‘വാരിക്കുഴിയിലെ കൊലപാതകം’. തന്റെ ഡിക്ടറ്റീവ് നോവല്‍ സിനിമയാക്കാനായി അന്ന് വണ്ടി കയറിയതായിരുന്നു ഹിച്ച്കോക്ക്. 27 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാ സിനിമ വരുന്നു. നടനും സംവിധായകനുമായ ദിലീഷ് പോത്തന്‍ പ്രധാന കഥാപാത്രമായി എത്തുന്നു.

നവാഗതനായ രാജേഷ് മിഥുല തിരകഥയും സംവിധാനവും ചെയ്തിരിക്കുന്ന ചിത്രം സെപ്റ്റംബര്‍ ഏഴിന് തീയേറ്ററുകളിലെത്തും. ചിത്രത്തില്‍ ദിലീഷ് പോത്തനോടൊപ്പം അമിത് ചക്കാലക്കല്‍, ഷമ്മി തിലകന്‍, സുധീ കോപ്പ എന്നിവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. കൂടാതെ ചിത്രത്തില്‍ അതിഥി വേഷത്തില്‍ ജനപ്രിയ നടന്‍ന്മാരില്‍ ഒരാളും എത്തുന്നുണ്ട്.

സംഗീതസംവിധായകന്‍ മെജോ ജോസഫിന്റെ സംഗീതത്തില്‍ ഒരുങ്ങുന്ന ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് ബാഹുബലിയുടെ സംഗീത സംവിധായകന്‍ എം എം കീരവാണി,ശ്രേയാ ഘോഷാല്‍, റിയാലിറ്റി ഷോകളിലൂടെ ശ്രേദ്ധേയനായ വൈഷണവ് എന്നിവരാണ്.

[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]

LEAVE A REPLY

Please enter your comment!
Please enter your name here