ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ വിജയ ചിത്രമായ ബാഹുബലിക്ക് മൂന്നാം ഭാഗം ഒരുങ്ങുന്നു. എസ്.എസ്. രാജമൗലി ഒരുക്കിയ ബാഹുബലിയുടെ ഒന്നും രണ്ടും ഭാഗങ്ങൾ ഇരുകൈകളും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ആദ്യ രണ്ടു ഭാഗങ്ങള്‍ പ്രേക്ഷകരിലെത്തിച്ച എസ്.എസ്. രാജമൗലി തന്നെയാണ് സംവിധായകന്‍.
ബാഹുബലി വീണ്ടുമെത്തുമ്പോള്‍ പറയുന്നത് മഹേന്ദ്ര ബാഹുബലിയുടെയോ, അമരേന്ദ്ര ബാഹുബലിയുടെയോ കഥയല്ല, രാജമാതാ ശിവകാമി ദേവിയുടെ കഥയാണ്. ആനന്ദ് നീലകണ്ഠൻ എഴുതിയ ‘ദി റൈസ് ഓഫ് ശിവകാമി’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിക്കുന്നത്. രാജമൗലിക്കൊപ്പം സംവിധായകന്‍ ദേവ കട്ടയും ചിത്രത്തില്‍ സഹകരിക്കുന്നുണ്ടെന്നാണ് വിവരം.
ബാഹുബലിക്കും മുമ്പുള്ള കാലഘട്ടത്തെ കുറിച്ചാണ് ‘ദ റൈസ് ഓഫ് ശിവകാമി’ എന്ന പുസ്തകത്തില്‍ പറയുന്നത്. രാജമാതാ ശിവകാമി ദേവിയുടെ ജീവിത യാത്രയാകും ചിത്രം പറയുന്നത്. രമ്യാ കൃഷ്ണനാണ് ചിത്രത്തില്‍ ശിവകാമിയായി എത്തിയത്. രമ്യയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ഇത്. അതേസമയം ബാഹുബലി ത്രീ തിയേറ്റർ റിലീസിന് വേണ്ടിയല്ല നിർമിക്കുന്നത്. പകരം ഇന്റർനെറ്റ് വെബ് സ്ട്രീമിങ് സർവീസിന് വേണ്ടിയാണ്. രാജ്യാന്തര ഓൺലൈൻ വെബ് സ്ട്രീമിങ് സർവീസ് കമ്പനിയാണ് ചിത്രം നിർമ്മിക്കുന്നത്.