കേരളത്തിലെ നാല് ഗവൺമെന്റ് ലോ കോളേജുകളിലെയും സർക്കാരിന്റെ സീറ്റ് ഷെയറിംഗ് അംഗീകരിച്ച പ്രൈവറ്റ് സെൽഫ് ഫിനാൻസിംഗ് ലോ കോളേജുകളിലെയും പഞ്ചവത്സര എൽ.എൽ.ബി കോഴ്സുകൾക്ക് ജൂൺ 27 മുതൽ അപേക്ഷകൾ സമർപ്പിക്കാം.
ഹയർ സെക്കണ്ടറി പരീക്ഷയോ തത്തുല്യ പരീക്ഷകളോ 45 ശതമാനത്തിൽ കുറയാത്ത മാർക്കോടെ വിജയിച്ച ഇന്ത്യൻ പൗരന്മാർക്ക് അപേക്ഷിക്കാം. എസ്.ഇ.ബി.സി, എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് യഥാക്രമം 42, 40 ശതമാനം മതിയാവും. അപേക്ഷകർക്ക് 17 വയസ്സ് തികഞ്ഞിരിക്കണം.
എറണാകുളം, തൃശൂർ, കോഴിക്കോട്, തിരുവനന്തപുരം എന്നീ പരീക്ഷ കേന്ദ്രങ്ങളിൽ ജൂലൈ 29 ഞായാറാഴ്ച്ച പ്രവേശന പരീക്ഷ നടക്കും.
എൻട്രൻസ് കമ്മീഷണറുടെ വെബ്സൈറ്റ് വഴി ജൂൺ 27 മുതൽ ജൂലൈ 6 വരെ അപേക്ഷകൾ സമർപ്പിക്കാം. ജനറൽ വിഭാഗത്തിന് 600 രൂപയും എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് 300 രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്. പ്രോസ്പെക്റ്റസിനും അപേക്ഷ സമർപ്പണത്തിനും www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.