തിരുവനന്തപുരം ഭാരത ഭവനില്‍ ജൂണ്‍ 25ന് വൈകിട്ട് 5 മണിയ്ക്ക് കെആര്‍ മോഹനന്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു. ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും മലയാള ചലച്ചിത്ര സംവിധായകനുമായിരുന്നു ഇദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക മന്ത്രി ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. വേദിയില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തും.