കാലിക്കറ്റ് സർവ്വകലാശാല 2018-19 അധ്യയന വർഷത്തെ ബിരുദ കോഴ്സുകളിലേക്കുള്ള കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷൻ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റ് സർവ്വകലാശാല പ്രവേശന വെബ്സൈറ്റിൽ വിദ്യാർത്ഥികൾക്ക് ലോഗിൻ ചെയ്ത് പരിശോധിക്കാവുന്നതാണ്.
റാങ്ക് ലിസ്റ്റിൽ ഉൾപെട്ടവർ അതാത് കോളേജുകളിൽ ഇന്ന് മുതൽ 28ന് ഉച്ചക്ക് ഒരു മണിക്ക് മുമ്പ് റിപ്പോർട്ട് ചെയ്യണം. കോളേജുകളിൽ റിപ്പോർട്ട് ചെയ്ത വിദ്യാർത്ഥികളെ മാത്രമേ ഫൈനൽ കമ്മ്യൂണിറ്റി റാങ്ക് ലിസ്റ്റിൽ പരിഗണിക്കുകയുള്ളൂ. ഇന്ന് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചവർ കോളേജുകളിൽ റിപ്പോർട്ട് ചെയ്യാത്തപക്ഷം ഫൈനൽ റാങ്ക് ലിസ്റ്റിൽ പരിഗണിക്കപ്പെടുകയില്ല.
28ന് ഉച്ചക്ക് ശേഷം 2 മണിക്ക് ഫൈനൽ റാങ്ക് ലിസ്റ്റ് കോളേജുകൾ പ്രസിദ്ധീകരിക്കും. ലിസ്റ്റിൽ ഇടം നേടുന്നവർക്ക് 29 നും 30 നും പ്രവേശനം നേടാവുന്നതാണ്.
വിവരങ്ങൾക്ക് : http://cuonline.ac.in