പേപ്പർ ബോട്ട് തിയറ്റർ കാർണിവൽ

0
1171

കോഴിക്കോടിന്റെ സന്പന്നമായ നാടക കാലത്തെ ഓർമിച്ചെടുക്കാതെ ഒരു സാംസ്‌കാരിക ചിന്ത നമുക്ക് അസാധ്യമാണ്. ദേശപ്പെരുമയ്‌ക്കൊപ്പം നാം കൂട്ടി വെച്ചത് നമ്മുടെ സ്വകാര്യ അണിയറയൊച്ചകളാണ്. ജീവിതത്തെ പകുത്തു വച്ച് നാടക വഴികളിൽ പരീക്ഷണങ്ങളുമായി അലഞ്ഞന്വേഷിച്ച പ്രതിഭകൾ ഒട്ടേറെയാണ്. കെ ടി യും താജും സുരാസുവും ചില പേരുകൾ മാത്രം…
മാനാഞ്ചിറയ്ക്കൽ വെള്ളം തിളയ്ക്കുന്പോൾ ആത്മാവുരുക്കി വേദിയിൽ എരിഞ്ഞ പൂർവ്വ സൂരികളുടെ സർഗ്ഗഭാഷണങ്ങളോട് പ്രതികരിക്കാതെ ഒരു മുന്നോട്ടു പോക്ക് നമുക്ക് അസാധ്യമാണ്.
കോഴിക്കോട്ടെ ‘പേപ്പർ ബോട്ട്’ എന്ന നാടക കൂട്ടായ്മ ഈ സർഗ്ഗാവേശം ഏറ്റെടുക്കുകയാണ്. കേരളത്തിനകത്തും പുറത്തുമുള്ള വിഖ്യാത നാടകങ്ങളെയും കലാരൂപങ്ങളെയും കോഴിക്കോടൻ ജനതയ്ക്ക് പരിചയപ്പെടുത്തുക, പുതിയ കാലത്തിന്റെ സംവേദന ശേഷി തിരിച്ചറിഞ്ഞ കലാ സംരംഭങ്ങൾക്ക് നേതൃത്വം കൊടുക്കുക എന്നീ സാംസ്‌കാരിക ഉത്തരവാദിത്തങ്ങൾ ഞങ്ങൾ ഏറ്റെടുക്കുന്നു. പ്രഥമ സംരംഭം എന്ന നിലയിൽ ഇറ്റ്ഫോക്ക് അടക്കമുള്ള ഇന്ത്യയിലെ വിവിധ നാടകോത്സവങ്ങളിൽ ശ്രദ്ധിക്കപ്പെട്ട
ഇൻവിസിബിൾ ലൈറ്റിങ് സൊലൂഷ്യൻ അവതരിപ്പിച്ച ജോസ് കോശിയുടെ ‘ചരിത്ര പുസ്തകത്തിലേക്കൊരേട് ‘ നാടകപ്പുര ചേർപ്പ് അവതരിപ്പിച്ച നരിപ്പറ്റ രാജുവിന്റെ ‘തിയ്യൂർ രേഖകൾ’ എന്നീ നാടകങ്ങളും കേരളത്തിലെ പ്രമുഖ മ്യൂസിക് ബാൻഡ് ‘ഊരാളി’ അവതരിപ്പിക്കുന്ന സംഗീത സായാഹ്നം പാട്ടും പറച്ചിലും 2017 ഏപ്രിൽ 26, 27, 28 ദിവസങ്ങളിൽ കോഴിക്കോട് മലബാർ കൃസ്ത്യൻ കോളേജ് മൈതാനിയിൽ സംഘടിപ്പിക്കുന്നു.
പേപ്പർ ബോട്ട് തിയ്യേറ്റർ കാർണിവൽ എന്നു പേരിട്ട ഈ നാടകോത്സവത്തിൽ മൂന്നു ദിവസങ്ങളിലായി കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാടക ആസ്വാദകരും പൗര പ്രമുഖരും സാംസ്‌കാരിക നായകരും പങ്കെടുക്കുന്നതാണ്. ഈ സാംസ്‌കാരിക സംരഭത്തിലേക്ക് ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

പേപ്പർ ബോട്ട് പ്ലേ ഹൌസ്
കോഴിക്കോട്
paperboatkozhikode@gmail.com
facebook.com/Paperboatkozhikode
9846030411
9447332141
9447229988

 (Facebook Post as it is)

LEAVE A REPLY

Please enter your comment!
Please enter your name here