‘ഗാനശേഖരം’ ആർ. കെ. ശേഖർ ഗാനസന്ധ്യ

0
1306

മലയാളിക്ക് ഒരിക്കലും മറക്കാനാവാത്ത സംഗീത സംവിധായകനാണ് ആർ. കെ. ശേഖർ. ഇരുപത്തിമൂന്നു മലയാള സിനിമകളിലായി നൂറ്റി ഇരുപത്തി ഏഴോളം പാട്ടുകൾ അദ്ദേഹം മലയാളത്തിന് സംഭാവന ചെയ്തിട്ടുണ്ട്. സംഗീത സംവിധായകൻ എന്നതിനേക്കാൾ മ്യൂസിക്ക് കണ്ടകട്ർ എന്ന നിലയിലാണ് ശേഖർ കൂടുതലും ശ്രദ്ധേയനായത്. പഴശ്ശിരാജയിലെ ‘ചൊട്ട മുതൽ ചുടല വരെ’, ചോറ്റാനിക്കര അമ്മയിലെ ‘മനസ്സു മനസ്സിന്റെ കാതിൽ’, യുദ്ധഭൂമിയിലെ’ആഷാഢ മാസം’ തുടങ്ങിയ ഗാനങ്ങളിലൂടെ ശേഖർ ചലച്ചിത്ര ഗാനാസ്വാദകരുടെ മനസ്സിൽ ഇന്നും ജീവിക്കുന്നു. ഇന്ത്യയുടെ സംഗീത ചക്രവര്‍ത്തി എ. ആർ. റഹ്മാൻ ആർ. കെ. ശേഖറിന്റെ മകനാണ്.

രാജഗോപാൽ കുലശേഖരൻ എന്ന ആർ. കെ.ശേഖർ 1933 ജൂൺ 21 ചെന്നൈക്കടുത്ത് കീഴാനൂരിലാണ് ജനിച്ചത്. മൈലാപ്പൂർ ക്ഷേത്രത്തിലെ ഭജന പാട്ടുകാരനായിരുന്നു ശേഖറിന്റെ പിതാവ്. മ്യൂസിക് കണ്ടക്ടറായി ഇന്ത്യയിൽ ആകമാനം അറിയപ്പെട്ട ശേഖർ ആദ്യമായി സംഗീത സംവിധാനം നിർവ്വഹിക്കുന്നത് മലയാളത്തിൽ പഴശ്ശിരാജയിൽ ആയിരുന്നു. 1976 സെപ്റ്റംബർ 30ന് ആർ. കെ. ശേഖർ മരണപ്പെടുന്പോൾ നാൽപ്പത്തി മൂന്നു വയസ്സ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രായം.

മലയാളത്തിന്റെ പ്രിയ സംഗീതജ്ഞനായിരുന്നിട്ടു പോലും സംഗീത ലോകം വേണ്ട പരിഗണന അദ്ദേഹത്തിനോ അദ്ദേഹത്തിന്റെ ഗാനങ്ങൾക്കോ നൽകിയിരുന്നില്ല.

സംഗീതത്തെ എന്നും നെഞ്ചേറ്റുന്ന കോഴിക്കോട്ടുകാർ അദ്ദേഹത്തിന്റെ ഗാനങ്ങൾ ഉൾപ്പെടുത്തിയ ഗാനസന്ധ്യ 2017 നവംബര്‍ 2 ന് വൈകീട്ട് 4 മണിക്ക് കോഴിക്കോട് ടൌണ്‍ ഹാളില്‍ സംഘടിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here