Homeനാടകംജീവിതാനുഭവങ്ങളിൽ ഒളിഞ്ഞിരുന്ന നാടക മുഹൂർത്തങ്ങളെ അരങ്ങിലേക്ക് ധ്യാനിച്ചുണർത്തുകയാണ് ചക്കരപ്പന്തൽ: വിനോയ് തോമസ്

ജീവിതാനുഭവങ്ങളിൽ ഒളിഞ്ഞിരുന്ന നാടക മുഹൂർത്തങ്ങളെ അരങ്ങിലേക്ക് ധ്യാനിച്ചുണർത്തുകയാണ് ചക്കരപ്പന്തൽ: വിനോയ് തോമസ്

Published on

spot_imgspot_img

വിനോയ് തോമസ്

ശരിക്കും ഞാൻ ആലോചിക്കുമ്പോൾ ഞങ്ങളുടെ ഈ മലയോരത്ത് വായനയേക്കാൾ നാടകങ്ങൾക്കായിരുന്നു പ്രാധാന്യം. എല്ലാ ഉത്സവങ്ങൾക്കും പള്ളിപ്പെരുന്നാളുകൾക്കും സ്കൂൾ വാർഷികങ്ങൾക്കുമൊക്കെ നാട്ടുകാർ അവതരിപ്പിക്കുന്ന നാടകങ്ങൾ ഉണ്ടാകും. പിന്നെ കലാസമിതികൾ കൊണ്ടുവരുന്ന പ്രൊഫഷണൽ നാടകങ്ങൾ വേറെയും.
ഇങ്ങനെ ചെറുപ്പത്തിൽ ധാരാളം നാടകങ്ങൾ കണ്ടാണ് വളർന്നതെങ്കിലും നാടകത്തെ ഗൗരവമായി പഠിക്കാൻ സാധിച്ചിട്ടില്ല. അതുകൊണ്ടായിരിക്കും ഞാൻ സ്കൂൾ നാടകങ്ങളുമായി ഇറങ്ങിയപ്പോൾ വേണ്ടത്ര വിജയിക്കാതിരുന്നത്. എന്നാലും ഞാൻ നാടകമെഴുത്ത് നിർത്താതെ കാണികളെ വെറുപ്പിച്ചു കൊണ്ടിരുന്നു. എന്റെ വലിയ വലിയ ആശയങ്ങൾ കുട്ടികളെക്കൊണ്ട് വിളിച്ചു പറയിപ്പിച്ചു കൊണ്ടിരുന്നു. ഞാൻ മലയാള നാടകവേദിക്ക് ഉണ്ടാക്കിക്കൊണ്ടിരുന്ന ശല്യം അവസാനിക്കുന്നതിന് കാരണക്കാരൻ ശിവദാസ് പൊയിൽകാവാണ്. പുള്ളിക്കാരൻ കുട്ടികളുടെ ഉള്ളിലുള്ള നാടകത്തെ അനായാസം അവരുടെ ഭാഷയിലൂടെ, അവരുടെ ചലനങ്ങളിലൂടെ, അവരുടെ ചിന്തകളിലൂടെ പുറത്തേക്കെടുക്കുന്നതു കണ്ടപ്പോൾ എനിക്കു മനസ്സിലായി ഞാൻ ചെയ്യുന്നതു പോലെ ഗഡാഗഡിയൻ സംഭാഷണങ്ങളും പാട്ടുകളുമെഴുതി കുട്ടികളെ തല്ലിപ്പഠിപ്പിക്കുന്നതല്ല നാടകമെന്ന്. ശിവദാസരീതിയിൽ നാടകമൊരുക്കാൻ പലവട്ടം ശ്രമിച്ചിട്ടും നടക്കാതെ വന്നപ്പോൾ ഈ പണി എനിക്കു പറ്റിയതല്ല എന്നു മനസ്സിലാക്കി പിൻമാറുകയാണ് ഞാൻ ചെയ്തത്. ഓരോരുത്തർക്കം ഓരോന്ന് പറഞ്ഞിട്ടുണ്ടല്ലോ.

ഇതൊക്കെ ഇപ്പോൾ പറയാൻ കാരണം കഴിഞ്ഞ ദിവസം കോഴിക്കോടുവെച്ച് അപ്പുണ്ണി ശശിയേട്ടൻ അവതരിപ്പിച്ച ചക്കരപ്പന്തൽ നാടകം കണ്ടതുകൊണ്ടാണ്. ഞാൻ കരുതിയത് ശിവദാസന് കുട്ടികളിൽ നിന്നും അവരുടെ ലോകത്തേക്കുറിച്ചുള്ള നാടകങ്ങൾ സൃഷടിക്കാനുള്ള മിടുക്കാണ് ഉണ്ടായിരിക്കുക എന്നതാണ്. എന്നാൽ ചക്കരപ്പന്തൽ കണ്ടപ്പോൾ ഒരു കാര്യം വ്യക്തമായി. അഭിനേതാക്കളുടെ ഉള്ളിലുറങ്ങുന്ന നാടകത്തെ ഏറ്റവും സൃഷ്ടിപരമായി അരങ്ങിലെത്തിക്കാനുള്ള കഴിവാണ് ശിവദാസനുള്ളത്. അപ്പുണ്ണിശശി എന്നയാൾ മലയാള നാടകവേദിയിലെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണെന്ന ബോധ്യം ശിവദാസ് പൊയിൽക്കാവിനുണ്ട് എന്നതുകൊണ്ടാണ് ചക്കരപ്പന്തൽപോലുള്ള ഒരു നാടകം യാഥാർത്ഥ്യമായത്.

അത്ഭുതകരമാം വിധം അനായാസമായി ശശി അരങ്ങിൽ അനേകരായി അവതരിക്കുമ്പോൾ ഞാൻ കാണുന്നത് ഇക്കാലമത്രയും ആ അഭിനേതാവ് സ്വാംശീകരിച്ച നാട്ടു ജീവിതാനുഭവങ്ങളിൽ ഒളിഞ്ഞിരുന്ന നാടക മുഹൂർത്തങ്ങളെ അരങ്ങിലേക്ക് ധ്യാനിച്ചുണർത്തുകയാണ് ചെയ്യുന്നത്. ശിവദാസ് വേണ്ട പോലെ അതെല്ലാം ചേർത്തുവെച്ചു.
മലയാള നാടകവേദി ഇവരുടെ വഴിയിലൂടെ തന്നെ മുൻപോട്ടു പോകണം എന്നു ഞാൻ പറയില്ല. പക്ഷേ മലയാള നാടകവേദിക്ക് ഇനി വളരാനുള്ള വഴികളിലൊന്ന് ശിവദാസന്റെ രീതി തന്നെയാണ് എന്ന് എനിക്കു തോന്നുന്നു. ഈ നാടക പ്രവർത്തകർക്ക് ഭാവുകങ്ങൾ ആശംസിക്കുന്നു.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this