ഗ്ലോബൽ സിനിമ വാൾ
മുഹമ്മദ് സ്വാലിഹ്
Film: Close
Director: Lucas Dhont
Year: 2022
Language: French, Dutch
പതിമൂന്ന് വയസ്സുള്ള രണ്ട് ബാലന്മാരാണ് ലിയോയും...
കവിത
പൃഥ്വിരാജ് വി. ആർ
ഞാനുറങ്ങുമ്പോൾ മാത്രം
എന്റെ ഹൃദയത്തിന്റെ സ്ഥാനത്ത്
ഒരു കാട് വളർന്നു വരുന്നു.
ഞാൻ മാത്രമധിവസിക്കുന്ന
ലാങ്കി ലാങ്കി മരങ്ങളുടെ കാട്.
കാടിനു മുകളിൽ...
കവിത
മനീഷ
അയാൾക്ക്
അവൾ മാത്രമായിരുന്നു
കൂട്ട്.
ആനക്കൊമ്പിന്റെ
നിറമുള്ള,
പഞ്ഞിമിട്ടായി
ഉടലുള്ള,
കാപ്പിക്കുരു
കണ്ണുള്ള
നായ്ക്കുട്ടി!
കട്ടിലിൽ അയാൾ
ഉറങ്ങുമ്പോൾ
അവൾ താഴെ കാവൽ.
മുറ്റത്തയാൾ ഇരിക്കുമ്പോൾ
അതിരുകളിൽ
അവളുടെ പരിശോധന.
അയാൾ കഴിക്കുന്നതൊക്കെ
അവളും കഴിച്ചു.
അയാൾ അവളെ മടിയിലിരുത്തി
ലോകവാർത്തകൾ
ചർച്ച ചെയ്തു.
രോമക്കാടുകൾ
ചീകിയൊതുക്കി.
പാലും,കോഴിയും
സ്നേഹവും
കൊടുത്തിട്ടും
തുടുക്കുന്നില്ലെന്നു
പരാതി പറഞ്ഞു.
ഞാനില്ലയെങ്കിൽ
ആരുണ്ട് ഇങ്ങനെ
പോറ്റാനെന്നു
നിശ്വസിച്ചു.
ഒറ്റപ്പെടലിന്റെ
നരയിൽ
തിളങ്ങിപ്പാറിയ
പഴയ...
ഓർമ്മക്കുറിപ്പ്
സുഗതൻ വേളായി
പല കലാലയങ്ങളും കാര്യാലയങ്ങളും (office) ആശുപത്രികളും ചില ഗവൺമെൻ്റ് സ്ഥാപനങ്ങളും കുന്നിൻ മുകളിലോ ഏതെങ്കിലും ഗ്രാമപ്രാന്തങ്ങളിലോ ആയിരിക്കും...
ഗ്ലോബൽ സിനിമ വാൾ
മുഹമ്മദ് സ്വാലിഹ്
Film: Holy Spider
Director: Ali Abbasi
Year: 2022
Language: Persian
ഇറാനിലെ പുണ്യനഗരമായ മഷ്ഹദില്‍ കൊലപാതകങ്ങളുടെ ഒരു...
കവിത
സൗമ്യ. സി
അവർ വരിയൊപ്പിച്ചാണ് നീങ്ങുന്നത്
എന്റെ നുഴഞ്ഞുകയറ്റം കണ്ടിട്ടാവണം
അവരിൽ ചിലർ അന്ധാളിക്കുകയും
പരിതപിക്കുകയും അസഭ്യം പുലമ്പുകയും ചെയ്തു.
അവരുടെ വരിയൊത്ത യാത്രക്കു
ഇളക്കം സംഭവിച്ചിരിക്കുന്നു.
അവരുടേത്...
കവിത
താരാനാഥ്
പട്ടാമ്പിപ്പാലത്തിന്നോരം
പാതിരാത്രി
കട്ടൻകാപ്പി കുടിക്കും നേരം
പാട്ട്
"ഇരുനൂറു പൗർണ്ണമി ചന്ദ്രികകൾ
ഇരുനൂറു പൊന്നരയന്നങ്ങൾ "
പാട്ട് ...
മുഷിഞ്ഞ വേഷം
മുടിഞ്ഞ ശബ്ദം
മാനസനിലയോളം വെട്ടിയ നിലാവ്
"മഴവില്ലിനജ്ഞാതവാസം കഴിഞ്ഞു
മണിമുകിൽത്തേരിലിറങ്ങി"
അടുത്ത പാട്ട്
പാട്ട്...
കവിത
ജാബിർ നൗഷാദ്
എന്റെ അനന്തതാവളം
ഇവിടെയാവരുതെന്ന്
ഞാൻ പണ്ടേ തീരുമാനിച്ചുറപ്പിച്ചതാണ്.
ഇവിടുത്തെ
മൈലാഞ്ചിയിലകൾക്ക്
പ്രത്യേകിച്ചു ലക്ഷ്യങ്ങളൊന്നുമില്ല.
മഞ്ചാടിമരങ്ങളുടെ
ഇലകളിൽ നിറയെ പച്ചുറുമ്പുണ്ട്.
അഴിച്ചിട്ട ചെരുപ്പിൽ കയറിനിന്ന്
എനിക്ക് വേണ്ടി
യാസീൻ ഓതുമ്പോൾ
നിങ്ങളുടെ (മെയിൽ ഒൺലി)
കാലിലോ,...
ആത്മാവിന്റെ പരിഭാഷകള്‍
സിനിമ ,കവിത ,സംഗീതം (ഭാഗം 5)
ഡോ. രോഷ്നിസ്വപ്ന
""മടക്കിപ്പിടിച്ച
വിരലുകൾ
പൊട്ടിക്കാതെ
നമുക്ക്
നിവർത്താനാവില്ല""
-കൽപ്പറ്റ നാരായണൻ
ആനന്ദിന്റെ കാഴ്ച എന്ന കഥയിൽ ""ഓർമ്മയാണോ, കാഴ്ചയാണോ, സ്പർശമാണോ,...