Homeകഥകൾഅത് കൊണ്ട് മാത്രമാണ് ഞാൻ കവിതകൾ എഴുതാത്തത്

അത് കൊണ്ട് മാത്രമാണ് ഞാൻ കവിതകൾ എഴുതാത്തത്

Published on

spot_imgspot_img

ആതിര വി.കെ

മഴയും വെയിലും മാറി വരുന്നത് നോക്കി ഇരിക്കുന്ന ഒരു ഉച്ച നേരത്താണ് പരിചയമില്ലാത്ത നമ്പറിൽ നിന്നൊരു കാൾ വരുന്നത്. അലസതയും, ഫോണിൽ സംവാദങ്ങൾ ക്ഷണിക്കാൻ വൈമുഖ്യം കാണിക്കുന്ന തന്റെ തന്നെ പ്രകൃതവും മാറ്റി വെക്കാൻ പതിനഞ്ചോളം സെക്കൻഡുകൾ വേണ്ടി വന്നു. പലതരം ചിന്തകളുടെ ഇടയിലൂടെ കിടന്നു ഉഴറുമ്പോൾ ഇങ്ങനൊരു അറിയാത്ത നമ്പറിൽ നിന്നുള്ള കാൾ കുറച്ചൊന്നുമല്ല ഇഷ്ടക്കേട് ഉണ്ടാക്കിയത്. കട്ടനിൽ പൊരി ഇട്ടു കഴിക്കുന്നതിന്റെ ഒഴുക്കും പോയി. നീരസത്തോടെ പച്ച ബട്ടനിൽ കൈ അമർത്തി. അങ്ങേ തലയിൽ കണ്ണിൽ കുത്തികേറുന്ന ഇരുട്ട് പോലെ നിശബ്ദത.അന്നേരം വരെയും പല ശബ്ദങ്ങളാൽ നിറഞ്ഞു നിന്ന ചുറ്റുപാടിൽ നിന്നും ഇത്തരത്തിലുള്ള നിശബ്ദമായ ഇടപെടൽ സംശയങ്ങൾ ഉണ്ടാക്കാൻ പാകത്തിൽ ഉള്ളതായി മാറിയിരുന്നു. പ്രത്യേകിച്ച് ഫോൺ കോളുകൾ. പരിചയപ്പെടുത്തുന്നതിനു മുന്നേ വരെയുള്ള സംസാരങ്ങൾ ഇടയ്ക്കു ആശങ്ക നിറയ്ക്കും, ഇടയ്ക്കു ചിരിയും. മനസ് നിറഞ്ഞു വെച്ച കോളുകളും നിരവധി. അഞ്ചാമത്തെ സെക്കന്റ്‌ തൊട്ടു അതിവേഗത്തിലെ ശ്വാസോച്ചാസം. നീരസം നിറക്കുന്ന ഒന്നല്ലായിരുന്നു വാണിക്കു അത്. ഇടവിട്ടുള്ള അതിനൊരു താളം ഉണ്ടായിരുന്നു. ആ താളം തനിക്കു പരിചിതവുമായിരുന്നു.
ആരാണെന്നുള്ള ചോദ്യം എടുത്തിടുന്നതിനു മുമ്പേ അപ്പുറത്തു നിന്നൊരു ശബ്ദം, തീർത്തും ആധികാരികമായ ടോൺ.

“വാണി മാം അല്ലെ? പവിത്ര പബ്ലിഷിങ് ഹൌസിൽ നിന്നാണ് സംസാരിക്കുന്നത്. താങ്കൾ അയച്ച കവിതയുടെ കോപ്പി ഇവിടെ കിട്ടിയിരുന്നു. വായിച്ചു റിവ്യൂ കഴിഞ്ഞ സ്ഥിതിക്ക് ഏത് പാക്കേജ് ആണു എടുക്കേണ്ടത്? “.

ഒരു നിമിഷം വാണി പതറി. രണ്ടു വട്ടം ആലോചിച്ചു.

“ഹലോ, നിങ്ങളെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്. ഞാൻ കവിതകൾ എഴുതാറില്ല. പ്രസിദ്ധീകരിച്ചു വന്നതെല്ലാം കഥകൾ ആണു. ചെറുകഥകൾ.”

“മാം, തെറ്റ് പറ്റിയതിൽ ക്ഷമ ചോദിക്കുന്നു. ഞങ്ങൾക്ക് വന്ന ഇമെയിൽ പ്രകാരം ഉള്ള നമ്പറിൽ നിന്നാണ് ഞാൻ വിളിച്ചത്.മാമിന്റെ വർക് ആണെന്ന് കണ്ടമാത്രയിൽ വിളിക്കായിരുന്നു. പ്രസിദ്ധീകരിച്ച വന്നതിനെല്ലാം നല്ല വായനക്കാർ ഉണ്ടല്ലോ. മാമിന്റെ അടുത്ത രചന ഞങ്ങളുടെ പബ്ലിക്കേഷൻ ഹൗസിനു ആണെങ്കിൽ അത്രയും സന്തോഷം. മുൻനിര എഴുത്തുകാരിൽ ഒരാളായ നിങ്ങളുടെ എഴുത്തൊക്കെ ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. വ്യക്തിപരമായുള്ള വിഷമങ്ങൾ ഉണ്ടാവിലെങ്കിൽ ഒന്ന് ചോദിക്കട്ടെ -കഥകൾ എല്ലാം ഗംഭീരം, നിങ്ങൾ കവിതകൾ എഴുതാതെന്തെ?വായനക്കാരിൽ പലരും ചോദിച്ചു കാണുമല്ലോ. എന്റെയും പ്രധാന സംശയമാണ്. കഥകളിൽ എല്ലാം ഒരു താളം ഉണ്ട്, നിങ്ങൾ കവിയത്രി കൂടി ആണെന്ന് കരുതി ഞാൻ. “.

“ഇല്ല, എനിക്ക് കവിതകൾ എഴുതാൻ അറിയില്ല “.

വാണിയുടെ ശബ്ദം ഇടറി.എഴുതിയ എല്ലാം കഥകൾ, ‘മാടമ്പിയുടെ വാക്കും ‘, ആദാമിന്റെ മോഹവും’ അച്ചടിച്ച് വന്നതിന് പിന്നാലെയാണ് പല വായനശാലകളും തന്നെ തിരിച്ചറിഞ്ഞു തുടങ്ങിയത്. പിന്നീടവിടുന്നു ഇങ്ങോട്ട് പത്തിന് മുകളിൽ കഥാസമാഹാരങ്ങൾ.

തനിക്ക് കവിതകൾ എഴുതാനറിയുന്ന ഒരു കാലത്ത് നിന്നും ഇന്നേക്ക് പത്തു വർഷങ്ങൾ കടന്നു പോയി. ജയനു വേണ്ടി എഴുതിയ പ്രണയലേഖനങ്ങൾ എല്ലാം കവിതകൾ ആയിരുന്നു. എണ്ണിയെടുതാൽ നൂറിനു മുകളിൽ ഉണ്ടാവും.അന്നതൊരു ആവേശമായിരുന്നു. കോളേജിന്റെ ചുമരുകളിൽ പാർട്ടി കവിതകൾ നിറയുമ്പോളൊക്കെയും വാണി എഴുതി തെളിഞ്ഞുകൊണ്ടേയിരുന്നു. എഴുതിയ ആയിരമെണ്ണങ്ങളിൽ അവൾക്കു കൗതുകം തോന്നിയത് ജയന് കൊടുത്ത പ്രണയകവിതകൾ തന്നെയായിരുന്നു. ഓരോന്നിനും ഓരോ ഭംഗി, ശൈത്യവും, ഉഷ്ണവും, മഴയും, കാറ്റും കോളും മാറി വന്നതും അവളെ തെല്ലൊന്നുമല്ല നാണിപ്പിച്ചത്. കോളേജ് അവസാനവർഷത്തോടെ ജയൻ വേറൊരു പ്രണയകൂടിലേക്കു ചേക്കേറിയിരുന്നു. തിരിച്ചാവശ്യപ്പെട്ട കവിതകൾ കത്തിച്ചു കളഞ്ഞെന്നും പറഞ്ഞെങ്കിലും, മധു പറഞ്ഞു കേട്ടു, അതിന്റെ പകർപ്പുകൾ ഫിസിക്സ്‌ അവസാനവർഷം ക്ലാസ്സിലെ ഇന്ദിരയുടെ കൈയിൽ ഉണ്ടായിരുന്നെന്നു. കത്തിച്ചു കളഞ്ഞ കവിതകൾ വേണ്ടെന്നു വെച്ച പ്രണയത്തോളം വാണിയെ അലോസരപ്പെടുത്തി. അതിന്നും തുടരുന്നു.തന്റെ സർഗാത്മകതക്ക് വേണ്ടിയെങ്കിലും എഴുതി തുടങ്ങാമെന്ന് പലവട്ടം ചിന്തിച്ചിരുന്നു. പ്രണയത്തിനു വേണ്ടി എഴുതിയത് ബാലിശമായി പോയെന്നു മനസ് പറഞ്ഞിരുന്നു.ബാലൻ മാഷിന്റെ തുച്ഛമായ മാസവരുമാനത്തിൽ മിച്ചം വെച്ചു മകൾക്കായി മാറ്റി വെച്ച കുറച്ചു പൈസ കൊണ്ട് അവൾ ആർത്തിയോടെ പുസ്തകങ്ങൾ വാങ്ങിയിരുന്നു. അച്ഛൻ പോയപ്പോൾ വേരോടെ പിഴുതെറിഞ്ഞു കളഞ്ഞപ്പോലെ പകച്ചു നിന്നു പതിയെ നിലച്ചുപോയിരുന്നു വായന. “വാണി,നീ ഇനിയും എഴുതണം. കോളേജിൽ പഠിക്കുമ്പോൾ നീ എഴുതിയിരുന്നത് ഇപ്പോളും ആ ചുമരുകളിലുണ്ട്.കഴിഞ്ഞ വർഷം നടന്ന പൂർവവിദ്യാർഥിസംഗമത്തിനു ഞങ്ങൾ പോയപ്പോൾ പറഞ്ഞതെയുള്ളൂ. “.ആനന്ദ് ഓർമപ്പെടുത്തിയതിൽ ചെറുതായൊന്നു ഉള്ളു പിടഞ്ഞു. പേനയും കടലാസുമെടുത്തു ഉമ്മറത്തു എത്തിയപ്പോളാണ് പാടത്തു മോട്ടോർ ഓണാക്കി പോന്നിട്ടുണ്ടെന്നു ഓർത്തത്. തിരിച്ചുവന്നപ്പോളേക്കും അലസമായി വെച്ചുപോയത് കൊണ്ട് കടലാസിനെ കാറ്റു കൊണ്ട്പോയിരുന്നു. പിന്നാലെ ഓടി തളർന്നു വീണപ്പോലെ പേനയും.

പ്രണയത്തോളം സർഗാത്മകതയെ ഊട്ടി ഉറപ്പിക്കാൻ പാകത്തിൽ വേറെന്തുണ്ട്.!വാണി വീണ്ടും പേപ്പറും പേനയും എടുത്തു ചാരുപടിയെ ലക്ഷ്യമിട്ടു നടന്നു. കത്തിച്ചുകളഞ്ഞ പ്രണയകവിതകൾ പുനർജനി തേടിപ്പോയി മടങ്ങി വന്നെങ്കിലോ !കുപ്പത്തൊട്ടിയിലേക്കു കവിതയെ തള്ളിവിടാതിരിക്കാൻ വാണി ഏറെ ശ്രമപ്പെട്ടു. വഴങ്ങില്ലെന്ന് വാശി വെക്കുന്ന പോലെ അക്ഷരങ്ങളും, ഭാവനകളും നിന്നു. തന്നോട് കൂടെ എന്നുമുണ്ടെന്നു വിശ്വസിച്ച അക്ഷരങ്ങളിൽ ഒന്നുപോലും അണിയറയിലേക്കു വരാത്തതിൽ അമർഷം തോന്നിയെങ്കിലും, നിരാശപ്പെട്ടു എഴുന്നേറ്റ് പോവാതിരിക്കാൻ വാണി അച്ഛന്റെ കാലൻകുട വെച്ചിരുന്നു. മൂന്നു വട്ടം തടുത്തു നിർത്തിയ കുടയിലേക്കു തെല്ലൊന്നു നോക്കി വാണി തിടുക്കത്തിൽ പേനയെടുത്തു കുറിച്ചിട്ടു. ‘കവിതകളുടെ അച്ഛൻ ‘.

അക്ഷരങ്ങളെ സ്നേഹിച്ച ബാലൻ മാഷിന്റെ മകൾക്ക് പിടഞ്ഞെണീക്കാൻ അച്ഛനോളം വലുതായി മറ്റൊന്ന് ഇല്ലെന്നറിഞ്ഞാവണം കടലാസ്സിൽ പേന താളത്തിൽ തുള്ളികൊണ്ടിരുന്നു.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...