Sale!

തുറന്ന ആകാശങ്ങൾ

180.00 162.00

Thuranna Aakasangal
Writer : Shoukath
Topic : Soofism
Publishers : Nithyanjali
Language : Malayalam
Cover Design : Rajesh Chalode
Year : 2019

Category: Tags: ,

Description

എന്തും തുടങ്ങാൻ എളുപ്പമാണ്. തുടരാനാണ് പ്രയാസം. തുടരുന്നിടത്താണ് ജീവിതം. എന്തും അതിന്റെ പ്രസന്നതയോടെ നിലനിറുത്താനുള്ള ആ ഹൃദയമുണ്ടല്ലോ! അതാണ് നമ്മെ ജീവത്താക്കുക.

എല്ലാമുണ്ടായിട്ടും ഒന്നുമില്ലാത്തതുപോലെ നാം ശൂന്യമായിപ്പോകുന്നത് പലതും നാം വേണ്ടത്ര തുടരാതിരിക്കുന്നതിനാലാണ്.
നാം നമ്മെയും നമ്മോടു ചേർത്തു നിറുത്തിയവരെയും നാം ചേർന്നു നില്ക്കുന്നവരെയും സ്നേഹിക്കാനാണ് എല്ലാം ചെയ്യുന്നത്. അതിനായി എല്ലാ സാഹചര്യങ്ങളും നാം ഒരുക്കുന്നുണ്ടെങ്കിലും സ്നേഹിക്കുകയെന്ന മുഖ്യമായ കാര്യം മാത്രം ചെയ്യുന്നില്ല. ചെയ്യുന്നില്ലെന്ന് നാം അറിയുന്നില്ല.

സമയം കൊടുക്കലാണ് ഏറ്റവും ഉദാത്തമായ സ്നേഹം. നാം നമുക്കും നമ്മുടെ മാതാപിതാക്കൾക്കും ഭാര്യയ്ക്കും ഭർത്താവിനും മക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം കുറച്ചു സമയം ഇരുന്നു കൊടുക്കാൻ സമയം കണ്ടെത്തുന്നുണ്ടോ? ഇല്ലെങ്കിൽ നാം ഏറ്റവും പ്രധാനപ്പെട്ട ഒന്ന് നഷ്ടപ്പെടുത്തിയവരാണ്. തറ പണിയാതെ വീട് കെട്ടിപ്പൊക്കുന്നവരാണ്. ഒരു കാറ്റു വീശിയാൽ മതി , നമ്മുടെ ഭവനം തകർന്നു വീഴും.

അതെ. എന്തും തുടങ്ങാൻ എളുപ്പമാണ്. തുടരാനാണ് പ്രയാസം. കൂടുമ്പോൾ ഇമ്പമുണ്ടാകുന്നതാണ് കുടുംബം. അതിനാൽ നാം കൂടണം. ഒന്നിച്ചിരിക്കണം. വെറുതെ, ഒന്നിനും വേണ്ടിയല്ലാതെ.. അവിടെ സ്നേഹമുണ്ടാകും. ജീവിതമുണ്ടാകും.

പതിനാലു വയസ്സുള്ള ഒരു മകൾ എപ്പോഴും തിരക്കുള്ള തന്റെ പിതാവിനോട് ഒരിക്കൽ ചോദിച്ചു: അച്ഛാ, എന്തിനാണ് അച്ഛൻ ഇത്രയും കഷ്ടപ്പെടുന്നത്?

വാത്സല്യത്തോടെ മകളെ തലോടി അച്ഛൻ പറഞ്ഞു: നമുക്ക് സന്തോഷത്തോടെ ജീവിക്കാൻ.

എന്നാണ് ആ സന്തോഷജീവിതം തുടങ്ങുക? അച്ഛന്റെ കണ്ണിലേക്കുനോക്കി ചിരിച്ചുകൊണ്ട് അവൾ ചോദിച്ചു.

അദ്ദേഹം ഒന്നും പറയാനാവാതെ നിശ്ചലനായി, മൗനമായി മോൾക്കരികെ കുറച്ചുനേരം ഇരുന്നു.
അവൾ അച്ചന്റെ കവിളിൽ ഒരുമ്മ കൊടുത്ത് സ്നേഹത്തോടെ പറഞ്ഞു: ഇന്ന് നമുക്ക് സന്തോഷിക്കാനായില്ലെങ്കിൽ പിന്നെ നാളെയും അതുണ്ടാവില്ല അച്ഛാ.. അത് തിരക്കിട്ട് നേടേണ്ടതല്ല. ഇപ്പോൾ അച്ഛൻ എന്റെകൂടെ ഇങ്ങനെ ഇരുന്നില്ലേ. ഒരു ധൃതിയുമില്ലാതെ.. അങ്ങനെ ഉണ്ടാകേണ്ടതാണ്.

സ്നേഹവാനായ ആ പിതാവിന്റെ കണ്ണിൽ നിന്നും ഒഴുകിയിറങ്ങിയ കണ്ണുനീർ തുടച്ചു കൊടുത്ത് അവൾ അകത്തേക്കു നടന്നു.

ഷൗക്കത്ത്