Homeനാടകംവീണ്ടും 'പെണ്‍നടനു'മായി സന്തോഷ് കീഴാറ്റൂര്‍

വീണ്ടും ‘പെണ്‍നടനു’മായി സന്തോഷ് കീഴാറ്റൂര്‍

Published on

spot_imgspot_img

”ഞാന്‍ അഭിനയിച്ച കഥാപാത്രങ്ങള്‍… ആശാന്റെ സ്ത്രീ കഥാപാത്രങ്ങള്‍… എത്ര എത്ര വേദികള്‍… എത്ര എത്ര രാവുകള്‍… അരങ്ങില്‍ നിന്നും അരങ്ങിലേക്കുള്ള എന്റെ യാത്രകള്‍…” – ‘പെണ്‍നടന്‍’

നാടക വേദികളില്‍ സ്ത്രീ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ സ്ത്രീകള്‍ ഇല്ലാതിരുന്ന കാലത്ത് പെണ്‍ നടനായി മാറിയ പാപ്പുകുട്ടിയാശാനെ ആവാഹിച്ച് വേദികളെ വികാര നിര്‍ഭയ നിമിഷങ്ങള്‍ക്ക് സാക്ഷിയാക്കുകയാണ് സന്തോഷ് കീഴാറ്റൂര്‍. കേരളത്തിനകത്തും പുറത്തുമായി 50ഓളം വേദികള്‍ പിന്നിട്ട ഏകാംഗ നാടകം നവംബര്‍ 1ന് വൈകിട്ട് 7 മണിയ്ക്ക് കേരള ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ എറണാകുളത്തെ ഹാളില്‍ അരങ്ങേറുന്നു.

മലയാള നാടക വേദികളില്‍ തിളങ്ങി നിന്ന ഒരു പെണ്‍ നടന്‍ ഉണ്ടായിരുന്നു. നാടക ചരിത്രത്തിന്റെ ഏടുകള്‍ മറിയ്ക്കുമ്പോള്‍, കഴിവുണ്ടായിട്ടും പാര്‍ശ്വവത്കരിക്കപ്പെട്ടു പോയ ഒരു കലാപ്രതിഭ. നൂറു ശതമാനം മികവോടെ തന്നെ സ്ത്രീ വേഷങ്ങളെ അരങ്ങിലെത്തിച്ച അത്ഭുത കലാകാരന്‍. ഓച്ചിറ വേലുക്കുട്ടിയാശാന്‍ എന്നറിയപ്പെട്ട ഓച്ചിറ ശിവപ്രസാദ് സി. വേലുക്കുട്ടി. ഈ മഹാ പ്രതിഭയുടെ നാടക ജീവിതമാണ് ‘പെണ്‍നടനി’ലെ പ്രമേയം. മഹാകവി കുമാരനാശാന്റെ കാവ്യങ്ങളിലെ കഥാപാത്രങ്ങളിലൂടെ ഓച്ചിറ വേലുക്കുട്ടി എന്ന കലാകാരന്റെ ജീവിതം പുനര്‍ജ്ജീവിപ്പിക്കുകയാണ് പെണ്‍നടനിലൂടെ.

വേലുക്കുട്ടിയാശാന്റെ അരങ്ങില്‍ ആടിതീര്‍ന്ന ജീവിതത്തെക്കുറിച്ച് മാത്രമെ ആളുകള്‍ക്കറിയുള്ളൂ. ഇതിന് പുറമെ അദ്ദേഹത്തിന്റെ ജീവിതത്തില്‍ ആടിതീര്‍ക്കേണ്ടി വന്ന വേഷങ്ങളിലൂടെയും നേരിടേണ്ടി വന്ന പ്രതിസന്ധികളിലൂടെയുമാണ് നാടകം മുന്നോട്ട് പോവുന്നത്. ഒരു കാലത്ത് നാടകത്തിന്റെ അവിഭാജ്യ ഘടകമായിരുന്ന കലാകാരന്‍ ഇന്ന് പലരുടെയും ഓര്‍മ്മകളില്‍ നിന്നു പോലും അകന്നിരിക്കുന്നു. ഗതകാല പ്രതിഭകളെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിന്റെയും പരിശ്രമ ഫലമായാണ് ആദ്യമായി ‘പെണ്‍നടന്‍’ അരങ്ങിലെത്തിയത്. സന്തോഷ് കീഴാറ്റൂരാണ് നാടകത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്.

പക്ഷാഘാതം വന്ന് കിടപ്പിലായ എഴുത്തുകാരന്‍ തോമസ് ജോസഫിന്റെ ചികിത്സാ ധനം കണ്ടെത്താന്‍ വേണ്ടിയാണ് ഇത്തവണ ‘പെണ്‍നടന്‍’ അരങ്ങിലെത്തുന്നത്. കേരള ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയും തോമസ് ജോസഫ് സുഹൃദ്‌സംഘവും സംയുക്തമായാണ് നാടകം പ്രദര്‍ശിപ്പിക്കുന്നത്. നാടകത്തില്‍ നിന്നും കിട്ടുന്ന വരുമാനം ചികിത്സാ നിധിയിലേക്ക് സമര്‍പ്പിക്കും. നാടകത്തിന്റെ പ്രവേശന പാസുകള്‍ക്ക് 9447585046, 9946447236, 9072977895 നമ്പറുകളില്‍ ബന്ധപ്പെടുക.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this