Homeസാഹിത്യംകേസരി എന്ന സാഹിത്യചിന്തകനും കലാനിരൂപകനും

കേസരി എന്ന സാഹിത്യചിന്തകനും കലാനിരൂപകനും

Published on

spot_imgspot_img

ബിലാൽ ശിബിലി

ലോക യാഥാർത്ഥ്യ നിർമിതിയിൽ കലാസാഹിത്യത്തിന് സുപ്രധാന പങ്കുണ്ട് എന്ന് ബോധ്യപ്പെടുത്തിയ സാഹിത്യ വിമർശകനാണ് കേസരി ബാലകൃഷ്ണപിള്ളയെന്ന് സുനിൽ പി ഇളയിടം. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ രണ്ടാം ദിവസം നടന്ന ‘കേരളീയ ചിന്തയിലെ കലാപകാരികൾ’ എന്ന ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജേന്ദ്രൻ എടത്തുങ്കര, സജയ് കെ. വി എന്നിവരായിരുന്നു മറ്റു പാനലിസ്റ്റുകൾ. അജിത് എം. എസ് മോഡറേറ്ററായി.

മലയാള നിരൂപണത്തിന്റെ അകത്ത് ഇടപെട്ട ഒരാളല്ല, മറിച്ച് സാഹിത്യ നിരൂപണം എന്തായി തീരണം എന്ന് കാണിച്ചു തന്ന ആളാണ് കേസരിയെന്ന് രാജേന്ദ്രൻ എടത്തുങ്കര അഭിപ്രായപ്പെട്ടു. സ്വയം തന്നെ നിരന്തരം നവീകരിക്കുന്ന കേസരിയെ നമുക്ക് ദർശിക്കാനാവും. അതത് കാലത്ത് നിലനിന്നിരുന്ന വിജ്ഞാനീയത്തെ സ്വീകരിച്ചിരുന്ന ആളാണ് കേസരി. സാമൂഹ്യവിപ്ലവത്തിനാണ് അദ്ദേഹം പ്രാധാന്യം കൊടുത്തത്. കേസരി ഒരു നിരൂപകനല്ല, സാഹിത്യ ചിന്തകനാണ് എന്നും രാജേന്ദ്രൻ എടത്തുങ്കര അഭിപ്രായപ്പെട്ടു.

അറുപത് വർഷം മുമ്പുള്ള ഒരു വ്യക്തിയെ കുറിച്ച് ചർച്ച ചെയ്യാൻ നമ്മളിത്രയും പേര് കൂടിയത് തന്നെ വലിയ കാര്യമാണ് എന്ന പക്ഷക്കാരനായിരുന്നു സജയ്‌ കെ. വി. ദേശീയതയല്ല, സാർവ്വദേശീയതയായിരുന്നു കേസരിയുടെ മതം. ലോകസാഹിത്യങ്ങൾ എന്ന് മലയാളിയെ പറയാൻ പഠിപ്പിച്ചതും അദ്ദേഹമാണ്. കേസരിയുടെ കലാനിരൂപണമാണ് ഏറെ പ്രധാനപ്പെട്ടത്. കലാകാരന്മാർ തൊഴിലാളികളാണെന്നും സാഹിത്യകാരന്മാർ മുതലാളിമാരാണെന്നും കേസരിക്ക് അഭിപ്രായമുണ്ടായിരുന്നു. ചിത്രത്തിന് ഡിസൈൻ പോലെയാണ് കവിതയ്ക്ക് പദ്യം. ഡിസൈനും പദ്യവും ഇല്ലെങ്കിലും യഥാക്രമം ചിത്രവും കവിതയും നിലനിൽക്കും. കേസരിയുടെ കലാസാഹിത്യ ചിന്തകളെ സജയ് കെ. വി അവതരിപ്പിച്ചു.

സൗന്ദര്യാത്മക ആധുനിക ബോധം യുവരാഷ്ട്രീയ പ്രവർത്തകർ ആർജ്ജിക്കണം എന്ന അഭിപ്രായം കേസരിക്ക് ഉണ്ടായിരുന്നു എന്ന് സുനിൽ പി ഇളയിടം പങ്കുവെച്ചു. കേവലാനുപൂതികളെ അദ്ദേഹം നിരസിക്കുന്നുണ്ട്. വിമർശനം കേസരിയെ അസ്വീകാര്യനാക്കി. സുനിൽ പി ഇളയിടം കൂട്ടിച്ചേർത്തു. കേസരിയുടെ ചില അഭിപ്രായങ്ങളോട് പാനൽ വിയോജിപ്പ് രേഖപ്പെടുത്തി. ചിലത് അദ്ദേഹത്തിന്റെ നിഗമനങ്ങൾ മാത്രമായിരുന്നു എന്ന അഭിപ്രായമായിരുന്നു രാജേന്ദ്രൻ എടത്തുങ്കര. സജയ് കെ. വി കേസരിയുടെ കലാനിരൂപണങ്ങളുടെ പ്രശസ്തിയെ സദസ്സിന് ബോധ്യപ്പെടുത്തി.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this