Homeകവിതകൾരണ്ടു കവിതകള്‍

രണ്ടു കവിതകള്‍

Published on

spot_imgspot_img

സുനിത ഗണേഷ്

മുലയില്ലാത്തവള്‍

അറിഞ്ഞില്ലേ….
അവള്‍ മരിച്ചു.
സ്വയംഹത്യയെന്നും
അരിഞ്ഞു തള്ളിയതെന്നും
രണ്ടുപക്ഷം…..

മുല്ലപ്പൂക്കള്‍
നിലാവില്‍ വിടരുന്ന
ഓരോ രാവിലും
മുല്ലവള്ളിയുടല്‍
ചുറ്റും സുഗന്ധം പരത്തി
മട്ടുപ്പാവിലെ
അയാളുടെ ജനലരികിലേക്കു
ഏറെ വഴക്കത്തോടെ
ചാഞ്ഞു കയറുമ്പോഴും
അവള്‍ വേദനയോടെ അരികില്‍
നോക്കി നിന്നിരിക്കാം….

ശരീരമാകെ പലതവണ
കുത്തിക്കീറിയിട്ടും
ആഴത്തില്‍ കിളച്ചിട്ടും
ഒട്ടും ദുഗ്ദ്ധം
ചുരത്താഞ്ഞതിനാലാവണം
അധികം
വൈകാതെ അവള്‍
ആ കാട്ടില്‍ ഒറ്റയായത്…
മുലയില്ലാത്തവള്‍
എന്നു മറ്റു റബ്ബര്‍ മരങ്ങള്‍
അടക്കം പറഞ്ഞത്…..

ഒടുവില്‍
അയാള്‍
അവളെ
അരിഞ്ഞെറിഞ്ഞത്…..

അതിന് ശേഷമാകണം
ആളുകള്‍ കൂടുന്നിടത്തൊക്കെ
മുല മുളക്കാത്ത,
മുല ചുരക്കാത്ത,
കറവ വറ്റിയ
റബ്ബര്‍ ജീവികള്‍
ചര്‍ച്ചയായത്…..

ക്ലീഷേ

ഹാ! ചക്രങ്ങള്‍ ഇങ്ങനെ
പലവുരു തിരിഞ്ഞും
തേഞ്ഞും
ഉള്‍ത്തുടിപ്പിന്റെ
മൃദുലദളങ്ങളില്‍ വ്രണങ്ങള്‍
തീര്‍ത്തും
മനസ്സിന്‍ മോഹചിത്രങ്ങളില്‍
കരിമഴ
പെയ്യിച്ചും
വാരിപ്പുതച്ച സ്വപ്നങ്ങള്‍ തന്‍
തൊലിയടര്‍ത്തിയും
പച്ചമാംസക്കഷണങ്ങളില്‍
രക്തച്ചാലുകള്‍
വെട്ടിയും
കൂരിരുട്ടില്‍ ദംഷ്ട്രകള്‍
നീട്ടി മാന്തിപ്പറിച്ചും
പകല്‍വെളിച്ചത്തില്‍ പല്ലില്‍
ചുണ്ണാമ്പു നീറ്റി
വെളുപ്പിച്ചും
കാറ്റത്തു തൂങ്ങിയ കിളിക്കൂടിനെ
ചുമ്മാ തട്ടിത്തെറുപ്പിച്ചും
അടയിരുന്ന കിളിയെ നോക്കി
കോക്രിച്ചും
താഴെവീണു ചിതറിയ മഞ്ഞക്കരുക്കളെ
കാര്‍ക്കിച്ചും
ജീവിതപന്ഥാവില്‍
പിന്നെയും ചില ചിത്രങ്ങള്‍
വരക്കുന്നു…
ചില വെറും ക്ലീഷേ ചിത്രങ്ങള്‍…
അല്ലെങ്കില്‍,
ഈ ജീവിതമെപ്പോഴാ
ക്ലീഷേ അല്ലാത്തത്?
മുഖംമൂടി വെക്കുമ്പോഴോ?
അഴിക്കുമ്പോഴോ?
പിന്നെയും ചില
ക്ലീഷേ വാക്കുകള്‍….
ചക്രങ്ങളെപ്പോലെ,
ഹാ കേഴും ചകോരങ്ങള്‍ പോലെ

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this