Homeകേരളംമിഴിയടച്ച് ക്യൂരിയസ് കാർണിവൽ

മിഴിയടച്ച് ക്യൂരിയസ് കാർണിവൽ

Published on

spot_imgspot_img

മുഹമ്മദ് സാബിത്ത് കെ.എം

കോഴിക്കോട് മെഡിക്കൽ കോളേജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞ മൂന്നുദിവസമായി രാപ്പകലില്ലാതെ നടന്ന ക്യൂരിയസ് കാർണിവലിന് തിരശ്ശീല വീണു. പാടിയും പറഞ്ഞും ആടിയും കളിച്ചും കഴിച്ചും സമയ സൂചി നീങ്ങിയത് എത്ര പെട്ടെന്നായിരുന്നു. മൂന്നുദിവസം നീണ്ടു നിന്ന കാർണിവലിൽ നിന്ന് വിടപറയുമ്പോൾ താങ്ങാവുന്നതിലധികം സങ്കടം പലരുടെയും മനസ്സിൽ തങ്ങിനിൽക്കുന്നുണ്ടായിരുന്നു. ഈ മൂന്നുദിവസംകൊണ്ട് എത്രമാത്രം അടുത്തുവെന്ന് പലരും തിരിച്ചറിഞ്ഞത് അവസാന നിമിഷത്തിലാണ്.

ഐ പി എം നടത്തിയ കാർണിവലിൽ നിരവധി പേരാണ് എത്തിച്ചേർന്നത്. അതിലുപരി തങ്ങൾക്ക് കഴിയുന്നതിന്‍റെ പരമാവധി രൂപ സംഭാവന നൽകാനും ആളുകൾ മറന്നില്ല. ഓരോ മണിക്കൂറിനും ഒരു രൂപയുടെ മരുന്ന് വേദന മറക്കാൻ ആവശ്യമാണ് എന്ന് മനസ്സിലാക്കി നിരവധി പേരാണ് രോഗികളുടെ വേദനയിൽ കൈത്താങ്ങായി മുന്നോട്ടുവന്നിട്ടുള്ളത്. രോഗികളോട് ഉള്ള ആളുകളുടെ പെരുമാറ്റത്തില്‍ ബഹുമാനവും സ്നേഹവുമായിരുന്നു.

കാർണിവലിന്‍റെ ഭാഗമായി നിർമ്മിച്ചിട്ടുള്ള അധിക സ്റ്റാളുകളിൽ നിന്നും ഉയർന്ന കച്ചവടമാണ് ലഭിച്ചത്. പരിപാടിയിലെ ആളുകളുടെ പങ്കാളിത്തം രോഗികളുടെ രോഗം മറക്കാൻ പ്രാപ്തരാക്കി, അവരോടൊത്ത് കളിച്ചും രസിച്ചും ആടിയും പാടിയും മൂന്ന് സായാഹ്നങ്ങൾ എങ്കിലും മനോഹരമാക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അതാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ വിജയം. മെഹഫിൽ എ സ്മാൻ, റാസാ ബീഗം, ഷഹബാസ് അമൻ എന്നിവരുടെ പാട്ടിനൊപ്പം തന്നെ നിരവധി കലാകാരൻമാരും പരിപാടികൾ അവതരിപ്പിച്ചു. കൂടാതെ ഡാൻസ്, ഫാഷൻ ഷോ, മാജിക് തുടങ്ങി നിരവധി പരിപാടികൾ അരങ്ങേറിയിരുന്നു. പരിപാടികൾക്കൊപ്പം തന്നെ ഭക്ഷണത്തിന് രുചിയും മണവും മനുഷ്യൻറെ ഹൃദയത്തെ തൊട്ടറിഞ്ഞ നിമിഷങ്ങളായിരുന്നു. അടുത്തവർഷം ഇത്തരമൊരു കാർണിവൽ സംഘടിപ്പിക്കുമെന്ന വിശ്വാസത്തോടുകൂടി കാർണിവലിന് തിരശ്ശീല വീണു.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this