ഗോപാലൻ ഗുരുക്കൾ, പത്രിയിൽ (1902-1973)

0
794

കളരിപ്പയറ്റ് പ്രസ്ഥാനത്തിന്റെ വികസനത്തിന് വേണ്ടി ഉഴിഞ്ഞു വെച്ച ജീവിതം ആയിരുന്നു വന്ദ്യശ്രീ ഗോപാലൻ ഗുരുക്കളുടെത് . തലശ്ശേരി വെള്ളോത്ത് മണ്ടോടി കുഞ്ഞിരാമന്റെയും മാതുവമ്മയുടെയും മകൻ ചെറുപ്പത്തിൽ തന്നെ സർക്കസിലും ആയോധനകലയിലും തൽപ്പരനായിരുന്നു. കോഴിക്കോട് കൂടാരപ്പുര (ഇപ്പോഴത്തെ YMCA)ഭാഗത്ത് താമസിച്ചിരുന്ന പ്രഗത്ഭ അഭ്യാസിയായിരുന്ന ഒരു നന്പൂതിരിയിൽ നിന്നും തെക്കൻ ശൈലിയിലുള്ള അഭ്യാസമുറകൾ സ്വായത്തമാക്കി; ഗുരുവിൽ നിന്നും ഗ്രന്ഥവും മർമ്മക്കോലും സ്വീകരിച്ചു. ഇതിന് ശേഷമാണ്; 1929 ൽ തലശ്ശേരിയിൽ തിരിച്ചെത്തിയ ഗോപാലൻ ഗുരുക്കൾ തിരുവങ്ങാട് കളരിയിൽ വെച്ച് വടക്കൻ അറപ്പകൈ ശൈലിയുടെ ദ്രോണാചാര്യൻ എന്നറിയപ്പെടുന്ന വടകര കോട്ടക്കൽ മരാം വീട്ടിൽ കണാരൻ ഗുരുക്കളുടെ അനുഗ്രഹാശിസ്സുകളോടെ വീരശ്രീ സി.വി. നാരായണൻ നായരുടെ ശിക്ഷണത്തിൽ വടക്കൻ അറപ്പകൈ ശൈലിയിലുള്ള കളരിപ്പയറ്റ് പരിശീലിച്ചത്. പിന്നീട് സി.വി.നാരായണൻ നായർ കോഴിക്കോട് ഫ്രാൻസിസ് റോഡിനടുത്ത് കേരള കളരി സംഘം സ്ഥാപിച്ചപ്പോൾ; ഗോപാലൻ ഗുരുക്കളും, തുടർപഠനത്തിനായി അങ്ങോട്ടു മാറി. ഈ കളരിയിൽ ഇദ്ദേഹത്തിന്റെ സമകാലികരാണ്; കുമാരൻ ഗുരുക്കൾ, അയ്യപ്പൻപിള്ള ഗുരുക്കൾ, കൃഷ്ണൻ കാരപ്പറന്പ് മുതലായവർ. കളരിപ്പയറ്റ് പരിശീലനത്തോടൊപ്പം തന്നെ സിലോൺ ടെക്സ്റ്റെയിസിലും ജോലി ചെയ്തിരുന്നു.
1943 ൽ ഗോപാലൻ ഗുരുക്കൾ കോഴിക്കോട് മലാപ്പറന്പിൽ സ്വന്തം കളരി സ്ഥാപിച്ചു.  ഈ കളരിയിലെ പ്രശസ്തരായ ശിഷ്യന്മാരാണ് ചന്തപ്പൻ ഗുരുക്കൾ, പി. വാസുദേവൻ ഗുരുക്കൾ, ശങ്കരൻകുട്ടി ഗുരുക്കൾ, രാഘവൻ പണിക്കർ, നാരായണൻ ഗുരുക്കൾ, ചന്ദ്രൻ ഗുരുക്കൾ, ഗോവിന്ദൻ ഗുരുക്കൾ, വി.അശോകൻ ഗുരുക്കൾ, പി. ദാസൻ ഗുരുക്കൾ, ടി. വിജയൻ ഗുരുക്കൾ; തുടങ്ങിയവർ.

C.V. നാരായണൻ നായരുടെ മരണശേഷം CVN കേരള കളരി സംഘം എന്ന പേരിലാണ് ഗോപാലൻ ഗുരുക്കളും, കുമാരൻ ഗുരുക്കളും കളരി നടത്തിയത്. പിന്നീട് 1948 ന് ശേഷം കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളിൽ (കനകാലയ ബേങ്കിന് സമീപം, വെസ്റ്റ്ഹിൽ, തലക്കുളത്തൂർ, പുത്തൂർ,  വെങ്ങാലി പറന്പ്, എലത്തൂർ, കാട്ടിലപ്പീടിക ) സ്ഥാപിച്ച കളരികളിലൂടെ പ്രശസ്തരായവരിൽ ചിലരാണ് ടി.കെ വേലായുധൻ ഗുരുക്കൾ,  ടി. കെ.മാധവൻ ഗുരുക്കൾ , എ. വാസു ഗുരുക്കൾ തുടങ്ങിയവർ.  1962ൽ ഈസ്റ്റ് ഹിൽ; സ്ഥാപിച്ച കളരി ഗോപാലൻ ഗുരുക്കളുടെ കാലശേഷം മകൻ വി.എം. വിജയൻ ഗുരുക്കളിലൂടെ കളരി പാരമ്പര്യം പിന്തുടരുന്നു.

തയ്യാറാക്കിയത് : ടി.കെ. മനോജ് ഗുരുക്കൾ

LEAVE A REPLY

Please enter your comment!
Please enter your name here