Homeസിനിമ2018ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു

2018ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു

Published on

spot_imgspot_img

കേരള സംസ്ഥാനചലച്ചിത്ര അവാര്‍ഡിനായി 2018ല്‍ സെന്‍സര്‍ ചെയ്യപ്പെട്ട മലയാള ചലച്ചിത്രങ്ങളുടെ നിര്‍മ്മാതാക്കളില്‍ നിന്നും 2018ല്‍ പുറത്തിറങ്ങിയ ചലച്ചിത്ര സംബന്ധിയായ പുസ്തകങ്ങളുടെയും ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച സിനിമാ സംബന്ധിയായ ലേഖനങ്ങളുടെയും രചയിതാക്കളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷകര്‍ അനുബന്ധ രേഖകള്‍ സഹിതം ചലച്ചിത്ര അക്കാദമി ഓഫീസില്‍ ജനുവരി 31ന് വൈകുന്നേരം 5 മണിയ്ക്ക് മുന്‍പായി സമര്‍പ്പിക്കേണ്ടതാണ്. നിയമാവലിയും അപേക്ഷ ഫോറവും അക്കാദമി വെബ്‌സൈറ്റായ www.keralafilm.com ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുകയോ ഓഫീസില്‍ നിന്ന് നേരിട്ട് കൈപ്പറ്റുകയോ ചെയ്യാം. ചലച്ചിത്ര അക്കാദമിയുടെ കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കിലെ ഓഫീസിലും തിരുവനന്തപുരം നഗരത്തില്‍ ജനറല്‍ ഹോസ്പിറ്റല്‍ ജങ്ഷനിലെ ട്രിഡ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന സിറ്റി ഓഫീലും അപേക്ഷ ഫോമുകള്‍ ലഭ്യമാണ്. സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, സത്യന്‍ സ്മാരകം, കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്ക്, സൈനിക് സ്‌കൂള്‍ പി.ഒ, കഴക്കൂട്ടം, തിരുവനന്തപുരം 695585 എന്ന വിലാസത്തില്‍ 25 രൂപ സ്റ്റാമ്പ് പതിച്ച് സ്വന്തം മേല്‍വിലാസമെഴുതിയ കവര്‍ ഉള്ളടക്കം ചെയ്ത് അപേക്ഷിച്ച് തപാല്‍ മാര്‍ഗ്ഗം കൈപ്പറ്റുകയും ചെയ്യാവുന്നതാണ്.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this